ഓര്‍മ്മയിലെ ഒരോണം
കള്ളകർക്കിടകം പെയ്തൊഴിഞ്ഞാൽ ..............
പിന്നെ പൊന്നിൻ ചിങ്ങമാസത്തിന്റെ വരവാണ് ..............
മുറ്റത്തും പറമ്പിലും മുക്കുറ്റികൾ തലയുയര്തികൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കും ....
തുംബചെടികൾക്ക് കൂടുതൽ പച്ചനിറം കൈവരും.....
ആറുമാസപൂക്കൾ കൂടുതൽ സുന്ദരിയാകും .....
പൊന്നിന്റെ നിറമാണ് ചിങ്ങമാസ വെയിലിന് .....
വാലിൽ ചുവപ്പ് നിറമുള്ള ഓണത്തുംബികളും അവളുടെ മക്കളും വിരുന്നുവരും....
സുഖമുള്ള ....ആ നല്ല ഓര്‍മ്മകളുടെ ഒരു സംഗമമാണ് ഓണം...
കള്ളവും ചതിയും പോളിവച്ചനവും ഇല്ലാതിരുന്ന ഒരു മാവേലി നാടായിരുന്നുവത്രേ നമ്മുടെ കേരളനാട്..
ആ മന്നൻ മഹാബലിയുടെ സ്വപ്നങ്ങൾ .....നമുക്കിന്നു ഒരുപിടി ഓർമ്മകൾ മാത്രമായിരിക്കുന്നു ....
എന്റെ കുട്ടിക്കാലം ...........
ഒരു മുപ്പതു വര്‍ഷം പിന്നിലേക്ക് ഞാൻ എന്റെ മനസ്സിനെ ഒന്ന് കൊണ്ടുപോയ്കോട്ടെ ....
എത്ര മനോഹരമായിരുന്നു ആ കാലം........
ഇല്ലായ്മ്മ ആയിരുന്നു..അതിനും ഒരു സുഖമുണ്ടായിരുന്നു....
അത്തം വന്നാൽ ...പിന്നേ പത്തു നാൾ ഉത്സവം തന്നെയാണ്...
കൂട്ടുകാർ തമ്മിൽ മത്സരിചിടുന്ന പൂക്കളങ്ങൾ ....
ഒരു പൂ പോലും വാങ്ങിക്കില്ല...
എല്ലാം പുലരും മുൻപേ പോയി പറിച്ചെടുക്കും ....
ഉത്രാട ദിവസം അച്ഛൻ കൊണ്ടുവരുന്ന പുത്തൻ ഉടുപ്പുകൾ .....
അച്ഛനോടൊപ്പം ഗ്രാമ ചന്തയിലെക്കുള്ള യാത്ര....
പഴകുലകളും മറ്റുമായുള്ള തിരിച്ചുവരവ്....
എല്ലാ ഇല്ലായ്മകളെയും മറന്ന് , ഓണ ദിവസങ്ങളെ അർത്ഥ സംപൂർണ്ണമാക്കിയ നിമിഷങ്ങൾ ......
വീടുകളിൽ എവിടെയും ഓണകളിയുടെ ശീലുകൾ ഒഴുകി വരുന്നുണ്ടാകും ....
കുട്ടികൾ ഒത്തു ചേർന്നിറാക്കുന്ന കുമ്മാട്ടിയും പുലികളിയും ....
കാരണവന്മാർ അവരവരുടെ തിരക്കുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നുമെല്ലാം മാറി, ഒത്തുചേർന്ന് സൊറ പറഞ്ഞിരിക്കുന്ന അരയാൽ തറകളും വീട്ടുമുറ്റങ്ങളും .........
ഉത്രാട രാത്രിയിൽ തമ്പുരാനെ വരവേറ്റുകൊണ്ട് ത്രിക്കകരയപ്പനെ വീട്ടിൽ പൂജിചിരുത്തുന്നു ......
ഉപ്പും മധുരവും ഇല്ലാത്ത പൂവട നേദിക്കുന്നു ......
ഹോ......എത്ര മധുരമുള്ള ഓർമ്മകൾ ..........
ആധുനികതയുടെ വരവിനെ കുറ്റം പറയാനാകില്ല ....
എന്നാൽ....ആധുനികത ...നമ്മളെ പലതിൽ നിന്നും ഒത്തിരി മാറ്റിഎടുത്തിരിക്കുന്നു ....അല്ലെങ്കിൽ നമ്മൾ മാറിയിരിക്കുന്നു .....ശരിയല്ലേ ...?
എന്നാൽ ഇന്നും ആ മാറ്റത്തെ ഉൾകൊള്ളാനാകാതെ കുറച്ചു പേർ ....അതിലൊരാളാണ് ഞാൻ.
ഇന്നത്തെ ഓണം...
പഴമയെ ആരെങ്കിലും ഓർക്കുന്നുണ്ടോ ....
ഇന്നത്തെ ഓണം കച്ചവടകാർക്കുള്ളതാണ് ......
ഇലക്ട്രോണിക് സാമഗ്രികളുടെയും മറ്റും വില്‍പ്പനകൾ ....
ഇതു കമ്പനിയുടെ ഉത്പന്നങ്ങൾ കൂടുതൽ ചിലവാക്കണം എന്ന സംശയത്തിൽ നില്ക്കുന്ന കച്ചവടക്കാര്‍ക്ക് മുന്നിൽ ...പുതു പുത്തൻ തന്ത്രങ്ങളുമായെത്തുന്ന കമ്പനികൾ....
അവർക്കു മുന്നിൽ ആഡംബരത്തിനു കോട്ടം തട്ടാതിരിക്കാൻ എന്ത് വാങ്ങണം....എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുന്ന നമ്മളും.......
ഇതല്ലേ ഇന്നത്തെ ഓണം ...?
മാവേലി വാണിരുന്ന ആ ഒരു നല്ല കാലം ........
ഇനി നമുക്ക് സ്വപ്നങ്ങളിൽ മാത്രമായിരിക്കും.....അല്ലേ ...?
മണികണ്ഠൻ കിഴകൂട്ട് , ചേര്‍പ്പ് ......

മനോഹരമായൊരു ഭൂതകാലത്തിന്റെ ഓര്‍മകളുണ്ട് ഈ വരികളില്‍...
മറുപടിഇല്ലാതാക്കൂതാങ്കളെ അസൂയയോടെ മാത്രമേ എനിക്ക് നോക്കാന്‍ കഴിയു...
കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു..
വളരെ നന്ദിയുണ്ട് എബിൻ ഈ സ്നേഹോഷ്മളമായ പ്രതികരണങ്ങൾക്ക്.....
ഇല്ലാതാക്കൂനിങ്ങളുടെയെല്ലാം വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും ആണ് എനിക്ക് ഇനിയും എഴുതാനുള്ള കരുത്തു നല്‍കുന്നത്.........
ഞങ്ങള്‍ക്കൊക്കെ ലഭിക്കാതെ പോയ കുറെ ഓര്‍മകള്‍, ഏട്ടന്റെ വരികളില്‍ കാണുമ്പോള്‍ ആ കാലത്തിലൂടെ എനിക്കും ഇത്തിരി ദൂരം നടക്കാന്‍ കഴിയുന്നുണ്ട്... അതിന്റെ കടപ്പാട് വാക്കുകളിലൂടെയെങ്കിലും പറഞ്ഞു വെയ്ക്കണ്ടേ... അത്ര മാത്രം.
ഇല്ലാതാക്കൂകാലം... ഇന്നലെകളുടെ പലായനങ്ങള്‍ നമ്മളെ ഇന്നില്‍ കൊണ്ട് നിര്‍ത്തി.. ഒന്നും നഷ്ടമായി എന്ന് കരുതുന്നില്ല... അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അകലങ്ങളില്‍ ഇരുന്നു കൊണ്ട് ഏട്ടന്റെ ബാല്യത്തിലേക്ക് ഒന്നെത്തി നോക്കാന്‍ എങ്കിലും എനിക്ക് കഴിയുന്നുണ്ടല്ലോ...! :)
ഇല്ലാതാക്കൂഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് പഴയ കാലത്തേ കുറിച്ച് കേള്‍ക്കാനെ താത്പര്യമില്ല ...അവരെല്ലാം ഇന്നത്തെ " ഫ്രീക് " യുഗത്തിലാണ്.....അതിനിടയിൽ നിന്നും നിങ്ങലെപോലുള്ള കുട്ടികളുടെ .....പഴമയെ കുറിച്ചുള്ള താത്പര്യം കാണുമ്പോൾ എനിക്ക് മഴ കിട്ടിയ വേഴാമ്പലിൻന്റെ അവസ്ഥയാണ്.......
ഇല്ലാതാക്കൂപഴയ കാല നന്മകളെയും ഐശ്വര്യത്തെയും ഒരിക്കൽ കൂടി ഓർത്തുകൊണ്ടും .... ഇനിയും ആ നാളുകൾ ഉണ്ടാകില്ലല്ലോ എന്ന വേദനിക്കുന്ന ഓർമ്മയുമായി ഒരു ഓണം കൂടി...........
മറുപടിഇല്ലാതാക്കൂOnaashamsakal