2013, ജൂലൈ 21, ഞായറാഴ്‌ച

ഓര്മ്മയിലെ ഒരോണം 

കള്ളകർക്കിടകം പെയ്തൊഴിഞ്ഞാൽ ..............
പിന്നെ പൊന്നിൻ ചിങ്ങമാസത്തിന്റെ വരവാണ് ..............
മുറ്റത്തും പറമ്പിലും മുക്കുറ്റികൾ തലയുയര്തികൊണ്ട് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കും ....
തുംബചെടികൾക്ക് കൂടുതൽ പച്ചനിറം കൈവരും.....
ആറുമാസപൂക്കൾ കൂടുതൽ സുന്ദരിയാകും .....
പൊന്നിന്റെ  നിറമാണ്‌ ചിങ്ങമാസ വെയിലിന്  .....
വാലിൽ ചുവപ്പ് നിറമുള്ള ഓണത്തുംബികളും അവളുടെ മക്കളും വിരുന്നുവരും....
സുഖമുള്ള  ....ആ നല്ല ഓര്മ്മകളുടെ ഒരു സംഗമമാണ് ഓണം...
കള്ളവും ചതിയും പോളിവച്ചനവും ഇല്ലാതിരുന്ന ഒരു മാവേലി നാടായിരുന്നുവത്രേ നമ്മുടെ കേരളനാട്‌..
ആ മന്നൻ മഹാബലിയുടെ സ്വപ്‌നങ്ങൾ .....നമുക്കിന്നു ഒരുപിടി ഓർമ്മകൾ മാത്രമായിരിക്കുന്നു ....
എന്റെ കുട്ടിക്കാലം ...........
ഒരു മുപ്പതു വര്ഷം പിന്നിലേക്ക്‌ ഞാൻ എന്റെ മനസ്സിനെ ഒന്ന് കൊണ്ടുപോയ്കോട്ടെ ....
എത്ര മനോഹരമായിരുന്നു ആ കാലം........
ഇല്ലായ്മ്മ ആയിരുന്നു..അതിനും ഒരു സുഖമുണ്ടായിരുന്നു....
അത്തം വന്നാൽ ...പിന്നേ പത്തു നാൾ ഉത്സവം തന്നെയാണ്...
കൂട്ടുകാർ തമ്മിൽ മത്സരിചിടുന്ന പൂക്കളങ്ങൾ ....
ഒരു പൂ പോലും വാങ്ങിക്കില്ല...
എല്ലാം പുലരും മുൻപേ പോയി പറിച്ചെടുക്കും ....
ഉത്രാട ദിവസം അച്ഛൻ കൊണ്ടുവരുന്ന പുത്തൻ ഉടുപ്പുകൾ .....
അച്ഛനോടൊപ്പം ഗ്രാമ ചന്തയിലെക്കുള്ള യാത്ര....
പഴകുലകളും മറ്റുമായുള്ള തിരിച്ചുവരവ്....
എല്ലാ ഇല്ലായ്മകളെയും മറന്ന് , ഓണ ദിവസങ്ങളെ അർത്ഥ സംപൂർണ്ണമാക്കിയ നിമിഷങ്ങൾ ......
വീടുകളിൽ എവിടെയും ഓണകളിയുടെ ശീലുകൾ ഒഴുകി വരുന്നുണ്ടാകും ....
കുട്ടികൾ ഒത്തു ചേർന്നിറാക്കുന്ന കുമ്മാട്ടിയും പുലികളിയും ....
കാരണവന്മാർ അവരവരുടെ തിരക്കുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നുമെല്ലാം മാറി, ഒത്തുചേർന്ന് സൊറ പറഞ്ഞിരിക്കുന്ന അരയാൽ തറകളും വീട്ടുമുറ്റങ്ങളും .........
ഉത്രാട രാത്രിയിൽ തമ്പുരാനെ വരവേറ്റുകൊണ്ട് ത്രിക്കകരയപ്പനെ വീട്ടിൽ പൂജിചിരുത്തുന്നു ......
ഉപ്പും മധുരവും ഇല്ലാത്ത പൂവട നേദിക്കുന്നു ......
ഹോ......എത്ര മധുരമുള്ള ഓർമ്മകൾ ..........
ആധുനികതയുടെ വരവിനെ കുറ്റം പറയാനാകില്ല ....
എന്നാൽ....ആധുനികത ...നമ്മളെ പലതിൽ നിന്നും ഒത്തിരി മാറ്റിഎടുത്തിരിക്കുന്നു ....അല്ലെങ്കിൽ നമ്മൾ മാറിയിരിക്കുന്നു .....ശരിയല്ലേ ...?
എന്നാൽ ഇന്നും ആ മാറ്റത്തെ ഉൾകൊള്ളാനാകാതെ കുറച്ചു പേർ ....അതിലൊരാളാണ് ഞാൻ.
ഇന്നത്തെ ഓണം...
പഴമയെ ആരെങ്കിലും ഓർക്കുന്നുണ്ടോ ....
ഇന്നത്തെ ഓണം കച്ചവടകാർക്കുള്ളതാണ് ......
ഇലക്ട്രോണിക് സാമഗ്രികളുടെയും മറ്റും വില്പ്പനകൾ ....
ഇതു കമ്പനിയുടെ ഉത്പന്നങ്ങൾ കൂടുതൽ ചിലവാക്കണം എന്ന സംശയത്തിൽ നില്ക്കുന്ന കച്ചവടക്കാര്ക്ക് മുന്നിൽ ...പുതു പുത്തൻ  തന്ത്രങ്ങളുമായെത്തുന്ന കമ്പനികൾ....
അവർക്കു മുന്നിൽ ആഡംബരത്തിനു കോട്ടം തട്ടാതിരിക്കാൻ എന്ത് വാങ്ങണം....എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുന്ന നമ്മളും.......
ഇതല്ലേ ഇന്നത്തെ ഓണം ...?
മാവേലി വാണിരുന്ന ആ ഒരു നല്ല കാലം ........
ഇനി നമുക്ക് സ്വപ്നങ്ങളിൽ മാത്രമായിരിക്കും.....അല്ലേ ...?

                                                                                               മണികണ്ഠൻ കിഴകൂട്ട് , ചേര്പ്പ് ......